Peruvayal News

Peruvayal News

പാറക്കുളം യുവജന വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിനയ കളരി സംഘടിപ്പിച്ചു

            അഭിനയ കളരി

പാറക്കുളം യുവജന വായനശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിനയ കളരി സംഘടിപ്പിച്ചു . നാടക പ്രവർത്തകൻ രാഗേഷ് പാലാഴി അഭിനയ കളരിക്ക് നേതൃത്വം നൽകി. വായനശാല പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടക രചയിതാവ് പത്മൻ പന്തീരാങ്കാവ് , നാടക പ്രവർത്തകൻ മധു പന്തീരാങ്കാവ് എന്നിവർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. ധനരാജ് , ഇളമന രമണി, കെ.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി..
Don't Miss
© all rights reserved and made with by pkv24live