വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ സമ്മാനിച്ചു
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാര സമർപ്പണം
ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.
എയറോസിസ് കോളേജ് എംഡി ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പ്, ബഷീറിന്റെ മകൻ അനീസ് ബഷീർ, പ്രകാശ് കരുമല എന്നിവർ പ്രസംഗിച്ചു.
വൈക്കം മുഹമ്മദ് ബഷീർ ബഹുമുഖ പ്രതിഭാ പുരസ്കാരം കെ.വി.മോഹൻകുമാർ, എംപി.അബ്ദുസ്സമദ് സമദാനി എംപി.യിൽ നിന്നും സ്വീകരിച്ചു.
ബേപ്പൂർ മുരളീധര പണിക്കർ, പ്രസാദ് കൈതക്കൽ, കെ.റസീന, ഷിജിത് എന്നിവർക്ക് ബഷീർ സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു.
അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പുരസ്കാരങ്ങളും വേദിയിൽ സമ്മാനിച്ചു.
മനോരമ റിപ്പോർട്ടർ എ.ഉദയൻ, എസ്.കെ.പൊറ്റേക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ്, തപസ്യ കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് രജനി സുരേഷ്, ഉസ്മാൻ ഒഞ്ചിയം, അനീഷ് ശ്രീധരൻ, നിസ്വന എസ് പ്രമോദ്, ചിത്രകാരൻ സിഗ്നി ദേവരാജൻ, ബാലുശ്ശേരി ജനകീയ ആരോഗ്യ സമിതി,
പ്രാദേശിക ടെലിവിഷൻ റിപ്പോർട്ടർ അരുണിമ, റെമോ ബെഞ്ചമിൻ പീറ്റർ
എന്നിവർക്കാണ് അക്ഷരം പുരസ്കാരങ്ങൾ സമ്മാനിച്ചത്.
എസ്.കെ.പൊറ്റക്കാട്ടിന്റെ മകൻ ജ്യോതീന്ദ്രൻ, ആർട്ടിസ്റ്റ് മദനൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.