ചൂരക്കാട് കളിയരങ്ങു അംഗനവാടിയിൽ 22 വർഷം സേവനം നടത്തി വിരമിക്കുന്ന എം. കെ. സരോജിനിക്ക് നൽകുന്ന യാത്രയയപ്പിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയ്യർപേഴ്സൺ ബുഷ്‌റ റഫീഖ് ഉപഹാരം നൽകി ചടങ്ങു ഉൽഘാടനവും നിർവഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സജീവൻ മുഖ്യാഥിതി ആയ ചടങ്ങിൽ വികസനകാര്യ ചെയർപേഴ്സണും മൂന്നാം ഡിവിഷൻ കൗൺസിലറുമായ നദീറ. പി. ടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി.ഗോപി, നിർമൽ,വാർഡ് കൺവിണരായ കെ. കെ. ആലികുട്ടി മാസ്റ്റർ, പി. കെ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. മിഥുൻ സ്വാഗതവും പ്രസന്നകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.