വീടിന് സമീപം ഭീതിയുണർത്തി കുറ്റൻ മരങ്ങൾ; ആശങ്കയോടെ ഒരു കുടുംബം
ഇപ്പോഴുള്ള കാലാവസ്ഥയിൽ മഴക്ക് പിന്നാലെ ശക്തമായ കാറ്റൊന്നടിച്ചാൽ എന്തുചെയ്യുമെന്ന ഭീതിയിലാണ് ഈ കുടുംബം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ വാർഡ് 12 ലേ പങ്ങിണിക്കാടൻ ഹൈദ്രു ഹാജിക്കും കുടുംബത്തിനും മനസമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോഴുള്ളത്
വീടിനോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ മരങ്ങൾ ഏതു നിമിഷവും കടപുഴകാൻ സാധ്യതയുണ്ട്. പാറപ്പുറത്ത് നി ൽക്കുന്ന മരങ്ങൾ കാറ്റിൽ ആടി യുലയുമ്പോൾ എങ്ങനെയാണ് സമാധാനത്തോടെ ഒന്നുറങ്ങുക യെന്നാണ് വയോദമ്പതികൾ ചോ ദിക്കുന്നത്. 50 വർഷമായി ചില്ലക ൾ മുറിക്കാത്ത മരങ്ങൾ വീടിന് ഭീ ഷണിയായതോടെ കുടുംബം ഭീതിയിലാണ്.
മരങ്ങൾ വെട്ടിമാ റ്റണമെന്നാവശ്യവുമായി പഞ്ചായത്തിലും, വില്ലേജിലും,RDO കും പരാതി നൽകിയിരിക്കുക യാണ് കുടുംബം.
അഞ്ചിലധികം വലിയ മരങ്ങളാണ് ഭീഷണിയായി പെരുമണ്ണ ക്ലാരിയിലെ പങ്ങിണിക്കാടൻ ഹൈദ്രു ഹാജിയുടെ വീടിനോട് ചേർന്ന് നിൽക്കുന്നത്. മരങ്ങൾ. വേണ്ടപ്പെട്ടവർ ശ്രദ്ധിച്ച് ഈ വരാൻപോകുന്ന. വൻദുരന്തത്തിൽനിന്നും ഈ കുടുംബത്തെ രക്ഷപ്പെടുത്തണമെന്ന് അറീയിക്കുന്നു
മീഡിയാ വേൾഡ് ന്യൂസ് മലപ്പുറം