ഗ്രാമസഭ സമാപിച്ചു.
കൂളിമാട്:
2022-23വാർഷിക പദ്ധതി കരട് പ്രൊജക്ട് നിർദ്ദേശങ്ങൾ തയ്യാറാക്കിയും ശുചിത്വ ബോധവത്ക്കരണം നടത്തിയും ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡ് ഗ്രാമസഭ സമാപിച്ചു. വാർഡ് മെംബർ കെ.എ.റഫീഖ് അധ്യക്ഷനായി. വിവിധ സ്ക്കോളർഷിപ്പ് പരീക്ഷ വിജയികളായ കെ.കെ.മുഹമ്മദ്
മിയാസ്, സി. ഫാത്തിമ
സിയ, കെ.പി.
ഫൈഹ , എ.കെൻസ ഷഹീദ് , കെ.സഫ ഫാത്തിമ, ടി.വി. അമൻ അഹമ്മദ്, എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു. ബ്ളോക്ക് മെംബർമാരായ സുഹ്റ വെള്ളങ്ങോട്, എം.കെ. നദീറ, ഗ്രാമ പഞ്ചായത്ത് അംഗം എൻ.കെ.അജീഷ്, കെ.എ.ഖാദർ മാസ്റ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഷീദ്, എൻ എം ഹുസൈൻ, എം.കെ.അബ്ദുല്ല മാസ്റ്റർ, എൻ.കെ. വേണുഗോപാലൻ, കെ.സി. ഇസ്മാലുട്ടി, വി.എ.മജീദ്, ടി.വി.ഷാഫി സംസാരിച്ചു.