ഡിഫ്രന്റലി ഏബൾഡ് വെൽഫയർ ഫെഡറേഷൻ(DAWF) കുന്ദമംഗലം ഏരിയാ സമ്മേളനം
വികലാംഗ പെൻഷൻ 3000 രൂപയായി ഉയർത്തുക
സാമൂഹ്യക ക്ഷേമ പെൻഷനുകൾ എല്ലാം 1600 രൂപയാണ് നൽകി കൊണ്ടിരിക്കുന്നത്. അംഗ പരിമിതരായവർക്ക് മറ്റൊരു ജോലി ചെയ്ത് ജീവിച്ചു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ന് നൽകി കൊണ്ടിരിക്കുന്ന പെൻഷൻ മാസം 3000 രൂപയായി ഉയർത്തണമെന്ന്
ഡിഫ്രന്റലി ഏബൾഡ് വെൽഫയർ ഫെഡറേഷൻ(DAWF) കുന്ദമംഗലം ഏരിയാ സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ (എം) കുന്നമംഗലം ഏരിയാ സെക്രട്ടറി ഷൈപു.പി ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പീലി ദാസൻ അവതരിപ്പിച്ചു. ഏരിയാ പ്രസിഡണ്ട് ജിജിൻ.ബി.എസ്.അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ.വിശ്വനാഥൻ സ്വാഗതവും ലാല കളരിയിൽ നന്ദിയും പറഞ്ഞു. 16 അംഗ ഏരിയാ കമ്മറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ ഇ.വിശ്വനാഥൻ (സെക്രട്ടറി)
ലാല കളരിയിൽ
ജ്യോതിഷ് പെരുമണ്ണ ജോ: സെക്രട്ടറിമാർ
പ്രസിഡണ്ട് ജിജിൻ.ബി.എസ്
രമേശൻ.എം.എം.നാരായണൻ.പി വൈസ് പ്രസിഡണ്ടുമാർ, ട്രഷറർ നിഖിൽ.പി.കെ.