പൂനൂർ ഹൈസ്ക്കൂളിൽ സ്റ്റുഡന്റ് പോലീസ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
പൂനൂർ:
പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി.യൂണിറ്റ് ജൂനിയർ സീനിയർ കേഡറ്റുകൾക്കായി ത്രിദിന അവധിക്കാല ക്യാമ്പ് ഉണർവ്വ് 2022 സംഘടിപ്പിച്ചു. ബാലുശ്ശേരി സബ്ബ് ഇൻസ്പെക്ടർ റഫീഖ് പതാക ഉയർത്തി.
വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, ഭക്ഷ്യവകുപ്പ്, പി.ടി.എ, ഗാർഡിയൻ എസ്.പി.സി എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടി ബാലുശ്ശേരി സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ. സനൈന മജീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി. അബ്ദുൽബഷീർ അധ്യക്ഷതഹിച്ചു. അബ്ദുൽ സത്താർ, ഡോ. സി.പി. ബിന്ദു, ശിവാനന്ദൻ, സീനിയർ കേഡറ്റ് പാർവ്വണ തുടങ്ങിയവർ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ താമരശ്ശേരി സി.ഇ.ഒ പ്രസാദ്, ബാലുശ്ശേരി സർക്കിൾ എഫ്.എസ്.ഒ ഡോ. സനൈന മജീദ്, വോളിബോൾ കോച്ച് സുധീഷ് നരിക്കുനി, ബാലുശ്ശേരി പോലീസ് എസ് സി പി ഒ ഗിരീഷ്, ബാലുശ്ശേരി എ എസ് ഐ മുഹമ്മദ് പുതുശ്ശേരി, യോഗ ഗുരു അഭിലാഷ് ബാലുശ്ശേരി, പ്രമുഖ കോളമിസ്റ്റും പരിശീലകനുമായ അഡ്വ.ടി.പി.എ നസീർ, റിട്ട. സബ്ബ് ഇൻസ്പെക്ടർ രാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ കേഡറ്റുകളുമായി സംവദിച്ചു.
ക്യാമ്പിന്റെ ഭാഗമായി ശില്പശാല, ഫീൽഡ്ട്രിപ്പ് എന്നിവയും നടന്നു.
സമാപന സമ്മേളനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ. അജിത്കുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പാൾ ടി. ജെ പുഷ്പവല്ലി, ഹൈറുന്നിസ റഹീം, സലീം പുല്ലടി എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ സ്വാഗതവും സീനിയർ കേഡറ്റ് ശ്രീപാർവ്വതി നന്ദിയും പറഞ്ഞു.
സി.പി.ഒ. ജാഫർ സാദിഖ്, എ.സി.പി.ഒ ഷൈനി, ഡി.ഐ. മാരായ അഭിഷ, മുഹമ്മദ് ജംഷിദ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.