സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കളൻതോട് നെച്ചൂളി തോട് ശുചീകരിച്ചു. പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യാത്ഥിതിയായി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ. ചന്ദ്രമതി,മൊയ്തു പീടികക്കണ്ടി ,പി നുസ്റത്ത്, പ്രവീൺ കമ്പളത്ത്, മരക്കാർ പി.വി, രജിത്ത്, രേഖാ മാധവൻ, ജെ.എച്ച്.ഐ സിന്ധു, ഷബീബ ടീച്ചർ,ഫാസിൽ മുടപ്പനക്കൽ, ഷാഫി,എം.ഇ.എസ്,.കെ.എം.സി.ടി എൻ.എസ്.എസ് കോഡിനേറ്റർമാരായ റിയാസ് സാർ, റീന ടീച്ചർ,സി.ബി ശ്രീധരൻ, എന്നിവർ ആശംസകൾ നേർന്നു. കുടു:ബശ്രീ എ.ഡി.എസ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ ,ഹരിതസേന അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ, എം.ഇ.എസ്.,കെ.എം.സി.ടി എൻ.എസ്.എസ് വളണ്ടിയർമാർ ആശാ വർക്കർമാർ, എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ. വി.പി.എ സിദ്ദീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.