അമ്മമാർക്ക് ആദരമേകി അമ്മ മനസ്സ്
പന്തീരാങ്കാവ്:
ലോക മാതൃദിനത്തിൽ മുതിർന്ന അമ്മമാരെയും 100 ദിവസം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും കോഴിക്കോട് ബ്ലോക്ക് കൊടൽ നടക്കാവ് ഡിവിഷൻ ആദരിച്ചു.
കൊടൽ നടക്കാവ് ഡിവിഷൻ അംഗം സുജിത്ത് കാഞ്ഞോളിയാണ് 'അമ്മ മനസ്സ് ' എന്ന പരിപാടി സംഘടിപ്പിച്ചത്.
ഗായിക അമ്പിളി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത്ത് കാഞ്ഞോളി അധ്യക്ഷനായി. ജയരാജൻ മാവോളി, ഷാജി പനങ്ങാവിൽ, ബിന്ദു ഗംഗാധരൻ, എൻ.മുരളീധരൻ, പി - ജയശ്രീ, എം -പ്രമീള എന്നിവർ സംസാരിച്ചു.