Peruvayal News

Peruvayal News

ഹരിത രുചിക്കൂട്ടുമായി മികവിൻ്റെ വേദിയിൽ കുട്ടികൾ

ഹരിത രുചിക്കൂട്ടുമായി മികവിൻ്റെ വേദിയിൽ കുട്ടികൾ

രാമനാട്ടുകര: 
നീണ്ട ഇടവേളക്കുശേഷം ആഘോഷവും ആരവങ്ങളുമായി വിദ്യാലയങ്ങൾ തുറക്കാനിരിക്കെ തികച്ചും തനിമയാർന്ന പ്രവർത്തന പദ്ധതികളുമായി രാമനാട്ടുകര ഗണപത് എ.യു.പി.ബി.സ്കൂളിൽ വിദ്യാലയ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പ്ലാസ്റ്റിക് നിർമ്മാർജ്ജനം, സമ്പൂർണ ഹരിതവിദ്യാലയം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഹരിത പ്രവർത്തന പദ്ധതികൾ കുട്ടികൾ ഒരുക്കിയ ഹരിത ചായക്കടയുടെ ഉദ്ഘാടനത്തോടെ ആരംഭിച്ചു. സ്കൂളിൽ വെച്ച് നടന്ന ഫറോക്ക് ഉപജില്ലാ മികവ് - 2022 സാക്ഷ്യപത്രവിതരണ വേദിയിൽ നമ്മുടെ നാടിൻ്റെ തനത് ഔഷധ രുചിക്കൂട്ടുകളുമായാണ് കുട്ടികൾ ഹരിത ചായക്കട യൊരുക്കിയത്.ഫറോക്ക് ഉപജില്ലയിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും വിദ്യാലയ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ പദ്ധതികളുടെ ഔപചാരികമായ ഉദ്ഘാടനം ഫറോക്ക് എ.ഇ.ഒ.ശ്രീ.അജിത്ത് കുമാർ നിർവ്വഹിച്ചു. കോഴിക്കോട് ബി.ആർ.സിയുടെ            
ബി.പി.സി .ശ്രീ.മധുസൂധനൻ സന്നിഹിതനായി.
ഫാസ്റ്റ്ഫുഡിൻ്റെ ലോകത്തിലൂടെ മാത്രം സഞ്ചരിക്കുന്ന പുതുതലമുറയെ നമ്മുടെ നാടിൻ്റെ രുചികളിലേക്ക് നയിക്കാൻ സ്കൂളിൻ്റെ ഇത്തരം പദ്ധതികൾക്കാവുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഈ വർഷവും  ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ
കാഴ്ച വെച്ച വിദ്യാലയത്തിനുള്ള സാക്ഷ്യപത്രവും രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ബുഷ്ററഫീഖിൽ നിന്നും പ്രധാനാദ്ധ്യാപകൻ പവിത്രൻ മാസ്റ്ററും കുട്ടികളും ഏറ്റുവാങ്ങി. | അദ്ധ്യാപകരായ സുനിത.എം, എൻ.ടിജ്യോതി ബാസു , പത്മം. സി ടി ,ശ്രീവത്സൻ ടി.പി ഷിബിന കെ.പി, രാഖി.പി, ബീന, രജിത എം, അഫ്സൽ റഹ്മാൻ, നിഷി, വിപിൻ രാജ് ആർ ,അബ്ദുള്ള, സിത്താര പി എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live