Peruvayal News

Peruvayal News

കൊടിയത്തൂർ ഫോറം ഖത്തർ ഈദ് രിഹ്ല സംഘടിപ്പിച്ചു.

കൊടിയത്തൂർ ഫോറം ഖത്തർ ഈദ് രിഹ്ല സംഘടിപ്പിച്ചു.

ദോഹ : 
കൊടിയത്തൂർ ഏരിയ സർവീസ് ഫോറം പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന്  ഈദ് അവധി ദിനത്തിൽ അൽ കാബാൻ  പാർക്കിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു.  പാട്ടുകളും നര്‍മ്മവും നിറഞ്ഞ ബസ് യാത്ര തങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയമായിരുന്നുവെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഫോറം സെക്രട്ടറി ഇല്യാസിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടി നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനത്തിന് എത്തിയ പള്ളിത്തൊടിക അബ്ദുറഹിമാൻ സലഫി പരിപാടി ഉദ്ഘാടനം ചെയ്‌തു. ഫോറം വൈസ് പ്രസിഡന്റ് ഷഫീഖ് വി.വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് അമീൻ എം.എ സ്വാഗതം പറഞ്ഞു.

പുതുമുഖങ്ങളായ   അഫ്‌സൽ അരീപ്പറ്റ മണ്ണിൽ, ജാസിം പള്ളിത്തൊടിക, സ്വാലിഹ്  വി.കെ എന്നിവർ പരിചയപ്പെടുത്തി. 

തുടർന്ന് നടന്ന വിവിധ മത്സരങ്ങളിൽ ഐന  അസീസ് എം.എ, അമൽ മുജീബ്, അംറീൽ മുജീബ്, സിത്തു റഫീഖ്, റിഫ്‌ക അമീൻ എം.എ, ഫെൻസി ഫിൽസർ, അമൽ മുജീബ്, ഇഷാൻ ഇർഷാദ്, ആഷിഖ് അലി, ബാസിൽ ബീരാൻ കുട്ടി, ഫിറോസ് ഖാൻ  തുടങ്ങിയവർ വിജയികളായി. സ്ത്രീകൾക്കായി നടത്തിയ നമ്പർ ഗെയിം വേറിട്ട അനുഭവമായി. 

പി ആർ  ചെയർമാൻ  അബ്ദുൽ അസീസ് എം.എ, അമീർ അലി, ഇല്യാസ്, ഇമ്പിച്ചാലി, അമീൻ ചാലകൽ, മുജീബ് എൻ, അമീൻ പി.വി തുടങ്ങിയവർ നേതൃത്വം നൽകി. ഫിൽസർ ടി.കെ നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live