കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൻപത്തി എട്ടാമത് ജില്ലാ സമ്മേളനവും യാത്രയയപ്പ് സംഗമവും നടത്തി.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
സർവ്വീസിൽ നിന്നും മരിക്കുന്ന അബ്ദുൽ സലാം , ആലിസ് തുടങ്ങിയവർക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു.
എൽ എസ് എസ് സ്കോളർഷിപ്പും,
കഴിഞ്ഞ വർഷം എസ്എസ്എൽസി യിൽ ഫുൾ എ പ്ലസ് വാങ്ങിയ വർക്കുള്ള
മെമ്പർമാരുടെ മക്കൾക്ക് അവാർഡ് ദാനവും നടത്തി.
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ആന്റണി ജെയിംസ് സ്വാഗതവും
വിപി അസ്കർ അധ്യക്ഷതയും നിർവ്വഹിച്ചു.
സംഘടനയുടെ ട്രഷററായ സാജിദ് റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി
മാത്യു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
മുൻ ജില്ലാ പ്രസിഡൻ്റ് ആസ്ഹർ, രതീഷ്, ഹഖ്, അബ്ദുൽ റഹിമാൻ, ആസാദ് , അജ്മൽ, ബഷീർ, വിജിലേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.