Peruvayal News

Peruvayal News

KMCT ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും,നോമ്പ് തുറയും പെരുന്നാൾ ഭക്ഷണവും നൽകി,ഗ്ലോബൽ KMCC പുള്ളാവുർ

KMCT ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും,
നോമ്പ് തുറയും പെരുന്നാൾ ഭക്ഷണവും നൽകി,ഗ്ലോബൽ KMCC പുള്ളാവുർ


 സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റബിൾ &എഡ്യൂക്കേഷൻ ട്രസ്റ്റ്‌ പുള്ളാവൂരിന് കീഴിൽ നടത്തി വരുന്ന KMCT ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  300ഓളം വരുന്ന ആളുകൾക്ക് ദിനംപ്രതി നോമ്പ് തുറയും പെരുന്നാൾ ഭക്ഷണവും നൽകി.
മുൻ വർഷത്തേത് പോലെ ഈ വർഷവും 700ഓളം വരുന്ന ആളുകൾക്ക് പെരുന്നാൾ ദിനത്തിലും ഭക്ഷണം നൽകി
 KMCT ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ  യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പികെ ഫിറോസ് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ മൂസക്കുട്ടി ഹാജി ക്ക് നൽകി  ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പറും പരിപാടിയുടെ മുഖ്യ സൂത്രധാരകനുമായ. PTA റഹ്മാൻ, ട്രസ്റ്റ്‌ വളണ്ടിയർമാരായ  സലാം കല്ലായ്,  കുഞ്ഞിമുഹമ്മദ്,  റഷീദ്, റിയാസ് MP,  ജുനൈദ്. P, റമീസ്, റിൻഷിദ് KT   റാഷിദ്‌, kp ഷബീർ TK, ആബിദ്, AP റഹീം, അസീസ്  KT,  സിറാജ്, മുഹമ്മദ്‌ K.  ഷുക്കൂർ  കോട്ടക്കൽ  റംലി, ജാബിർ,  ജലീൽ തുടങ്ങിയവർ പങ്കെടുത്തു. ഇതിന് വേണ്ടി AP അസീസിന്റ നേതൃത്വത്തിൽ  പ്രയത്നിച്ച സിദ്ധിക്ക്, അഷ്‌റഫ് om,റഹീസ്, കബീർ .ഭക്ഷണം പാകം ചെയ്യാനും മറ്റും സഹായിച്ച സ്ത്രീകൾ എല്ലാവർക്കും ട്രസ്റ്റ് ഭാരവാഹികൾ നന്ദി അറിയിച്ചു
Don't Miss
© all rights reserved and made with by pkv24live