മുക്കം കള്ളൻന്തോട് കെഎംസിടി എം ബി എ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് ചടങ്ങിന്റെ ഉദ്ഘാടനം സാമൂഹ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് നിർവഹിച്ചു,
മുക്കം കള്ളൻന്തോട് കെഎംസിടി സ്കൂൾ ഓഫ് ബിസിനെസ്സ് എം ബി എ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എക്സ്ലെർട് ടോക്ക് ഓൺ ഡിസാസ്റ്റർ മാനേജ്മെന്റ് ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് നിർവഹിച്ചു, ഡീൻ ഡോക്ടർ ഷംല എൻ കെ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ അബ്ദുൽ അസീസ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്ന വിഷയത്തിൽ ക്ലാസെടുക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
ചടങ്ങിൽ എം ബി എ വിദ്യാർത്ഥിനി ശരണ്യ സതീഷ് സ്വാഗതവും, സ്കൂൾ ഓഫ് ബിസിനസ്സ് ഡീൻ ഡോക്ടർ ഷംല എൻ കെ ഉപഹാരം നൽകി, എം ബി എ വിദ്യാർത്ഥിനി അഫ്ന നസീഭ നന്ദി പറഞ്ഞു.