ഇയ്യാറമ്പിൽ അംഗനവാടിയിൽ അടിസ്ഥാന സൗകര്യം ഒരുക്കുക: വെൽഫെയർ പാർട്ടി.
കുന്ദമംഗലം:
കുന്ദമംഗലം പഞ്ചായത്തിലെ വാർഡ് പതിനാലിൽ സ്ഥിതി ചെയ്യുന്ന ഇയ്യാറമ്പിൽ അംഗനവാടിയിൽ വഴി, വെള്ളം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങൾക്കും ഭക്ഷ്യധാന്യങ്ങളും മറ്റും വാങ്ങാൻ ഇവിടെ എത്തിച്ചേരാൻ കഴിയാത്തതുമായ അവസ്ഥയും അധികൃതർ വളരെ വേഗത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ. പി. ഉമർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം. എ. സുമയ്യ, കെ. കെ. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. വാർഡ് പതിനാല് പ്രസിഡന്റ് എം. സി. മജീദ് സ്വാഗതവും എം. പി. ഫാസിൽ നന്ദിയും പറഞ്ഞു.