എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.
കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി റംസാൻ മാസത്തിൽ സംഘടിപ്പിച്ച് വരാറുള്ള നഗരത്തിലെ വാടകക്ക് ഓട്ടോ എടുത്ത് നിത്യജീവിതത്തിനായ് ഓടുന്ന, വാടക വീടുകളിൽ കഴിയുന്ന, പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. 02-05-2022 ന് നടക്കാവ് എം.ഇ.എസ് ഫാത്തിമ ഗഫുർ മെമ്മേറിയൽ വുമൻസ് കോളജിൽ വെച്ച് നടന്ന പരിപാടി എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ. ഫസൽ ഗഫൂർ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവരുടെ എണ്ണകൂടുതലും അവരുടെ ജീവിത നിലവാരവും കാണുമ്പോൾ തന്നെ, ഓട്ടോറിക്ഷാ ഡ്രൈവർമാർ സഹായത്തിനർഹരാണെന്ന് അദ്ധേഹം അഭിപ്രായപെട്ടു. എം.ഇ. എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ, ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് , പി.ടി. ആസാദ്, എം. അബ്ദുൽ ഗഫൂർ, സാജിദ് തോപ്പിൽ, കോയട്ടി മാളിയേക്കൽ,
പി.വി. അബ്ദുൽ ഗഫൂർ, നവാസ് കോയിശ്ശേരി, എം.സി.പി. വഹാബ്, എം. നസീം എന്നിവർ സംബന്ധിച്ചു.