തൊഴിലാളി സംഘടനകളുടെ
പ്രസക്തി വർദ്ധിച്ചു :കെ.വി
മുക്കം: പുതിയ ഇന്ത്യൻ സാഹചര്യത്തിൽ തൊഴിലാളികൾ
സംഘടിതരാകണമെന്നും തൊഴിലാളി സംഘടനകളുടെ ഐക്യം അനിവാര്യമാണെന്നും തിരുവമ്പാടി മണ്ഡലം മുസ്‌ലിം
ലീഗ് ജനറൽ സെക്രട്ടറി കെ.വി
അബ്ദുറഹ്മാൻ പ്രസ്താവിച്ചു. എസ് .ടി.യു ദിനത്തോടനുബന്ധിച്ചു തിരുവമ്പാടി മണ്ഡലം തല ദിനാചരണം ചെറുവാടിയിൽ
പതാക ഉയർത്തി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം എസ്.ടി.യു
ജനറൽ സെക്രട്ടറി അമ്പലക്കണ്ടി
മുഹമ്മദ് ശരീഫ് അധ്യക്ഷത
വഹിച്ചു. ചടങ്ങിൽ വൈത്തല അബൂബക്കർ, പി.പി ഉണ്ണിക്കമ്മു, ഷാബുസ് അഹമ്മദ്, മൊയ്‌ദീൻ പുത്തലത്ത്, മുഹമ്മദ് മാസ്റ്റർ , കുട്ടിഹസ്സൻ എസ്.എ, ഗുലാം ഹുസ്സൈൻ.കെ,അസീസ്.കെ.ടി കരീം ഉമ്മിണിയിൽ, അസീസ് തേലേരി, സലാം കഴായിക്കൽ, മുൻസിർ പാറപ്പുറം എന്നിവർ സംബന്ധിച്ചു. മുനീർ മുത്താലം സ്വാഗതവും ശരീഫ്
അക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു.