LSS - USS വിജയികൾക്ക് ദിൽസേയുടെ സ്നേഹാദരം
വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി ഹൈസ്കൂളിലെ 1994 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ 'ദിൽസേ-94' സഹപാടികളുടെ മക്കളിൽ നിന്നും ഈ വർഷത്തെ LSS, USS വിജയം നേടിയ ഷേസ്ഹ തസ്‌നി, ശ്വേത, അംന ഫാത്തിമ, സുഹ, ആയിഷ ലിബ, സദീദ്, എന്നിവർക്ക് സ്നേഹാദരം നൽകി.
ദിൽസേ ഭാരവാഹികളായ സി.കെ ശാക്കിർ, അഷ്റഫ് പി.ടി, സലാം തറോൽ, ലത മാവൂർ, പ്രദീപ്, സുഭാഷ് മാസ്റ്റർ, സത്താർ ബാബു, എന്നിവർ കുട്ടികളുടെ വീടുകളിലെത്തിയാണ് മെമന്റോയും മധുരവും സമ്മാനിച്ചത്. ദിൽസേ 94 അംഗങ്ങളായ ലത്തീഫ് കുറുപ്പത്ത്, ഷുക്കൂർ മുണ്ടുമുഴി, മുജീബ് സി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.