Peruvayal News

Peruvayal News

ഞങ്ങളും കൃഷിയിലേക്ക്:കാര്‍ഷിക മേഖലയില്‍ മുക്കം നഗരസഭയുടെ പുതുകാല്‍വെപ്പ്

ഞങ്ങളും കൃഷിയിലേക്ക്:
കാര്‍ഷിക മേഖലയില്‍ മുക്കം നഗരസഭയുടെ പുതുകാല്‍വെപ്പ്

സംസ്ഥാന സര്‍ക്കാരിന്റെ  നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള  'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് മുക്കം നഗരസഭയിലും തുടക്കമായി. നഗരസഭയുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍  വാങ്ങിയ ട്രാക്ടറിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

മുക്കത്തെ കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ട്രാക്റ്റര്‍ വാങ്ങി കര്‍ഷര്‍ക്ക് എത്തിക്കുകയാണ് നഗരസഭ. മുക്കം കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ കൃഷിയിടത്തില്‍ മിതമായ നിരക്കില്‍ ട്രാക്റ്റര്‍ സേവനങ്ങള്‍ ഇതുവഴി ലഭ്യമാക്കും. തൊഴിലാളികളുടെ കുറവുമൂലം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് പദ്ധതി ആശ്വാസമാകും. മുക്കം കാര്‍ഷിക കര്‍മസേനക്കാണ് ട്രാക്ടറിന്റെ മേല്‍നോട്ട ചുമതല. ട്രാക്റ്റര്‍ ആവശ്യമുള്ളവര്‍ക്ക് മുക്കം കൃഷിഭവനുമായി ബന്ധപ്പെടാമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കൃഷിഭവന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍കാലങ്ങളിലെ കന്നുപൂട്ട് കര്‍ഷകരെ ആദരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍  ചാന്ദ്‌നി,വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുബീന കെ.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live