ആശങ്കകൾ അകറ്റി ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സർക്കാർ ഇടപെടണം. ഡോ:എം.കെ. മുനീർ എം എൽ എ
കോഴിക്കോട് :
വൈരുദ്ധ്യങ്ങളും
അവ്യക്തതകളും ആശങ്കകളും
നീക്കം ചെയ്തും മതനിരപേക്ഷ-ജനാധിപത്യ
മൂല്യങ്ങൾ
അടിസ്ഥാനപ്പെടുത്തിയും ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപ നേതാവ് ഡോ: എം.കെ. മുനീർ എം.എൽ.എ. ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന തല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയം
മുന്നോട്ടു വെക്കുന്ന ഫൗണ്ടേഷൻ സ്റ്റേജിലും
പ്രിപ്പറേറ്ററി സ്റ്റേജിലും
മാതൃഭാഷ ഒഴിച്ചുള്ള
ഇതര ഭാഷകളെക്കുറിച്ച്
കൃത്യമായ
പരാമർശങ്ങളില്ല.
സെക്കൻഡറി തലത്തിൽ
നിർദ്ദേശിക്കപ്പടുന്ന
ത്രിഭാഷാ നയമാകട്ടെ
വിദ്യാർത്ഥികളുടെ
താൽപര്യവും
അഭിരുചിയും
പരിഗണിക്കാത്ത വിധം
സങ്കുചിതവുമാണ്. ഏറെ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി നേടിയെടുത്ത അറബി ഉർദു സംസ്കൃത ഭാഷാ പഠനം സംരക്ഷിക്കപ്പെടണമെന്നും അതിനുള്ള ഇടപെടലുകൾക്ക് സർക്കാർ അലംഭാവം കാട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എ. ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ്,സംസ്ഥാന സെക്രട്ടറിമാരായ കെ.നൂറുൽ അമീൻ, നൗഷാദ് കോപ്പിലാൻ, മൻസൂർ മാടമ്പാട്ട്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ ചെറൂപ്പ, കെ.വി.അബ്ദുൽ ജൈസൽ എന്നിവർ സംസാരിച്ചു.