ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസ്സയിൽ പ്രവേശനോത്സവം.
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്രസ്സയിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിദ്ധ ഗായകൻ സി വി എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് കെ. സി. സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം സെക്രട്ടറി പി സി അബ്ദുറഹിമാൻ, എം പി ടി എ പ്രസിഡന്റ് ഇ ഷെറീന ടീച്ചർ, കെ കെ ബർഷാദ്, സി പി സി റഷീദ്, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറി ഹബീബുറഹ്മാൻ സുല്ലമി എന്നിവർ പ്രസംഗിച്ചു.
കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഇ അബ്ദുൽഹമീദ് മാസ്റ്റർ, വി സുബൈർ, എ പി സുബൈദ ടീച്ചർ, കെ സി തസ്‌നി ബാനു ടീച്ചർ, പി നിഹ്‌ല ടീച്ചർ, എ കെ അർഷദ്, ഹാഫിസ് ഗുൽഫറാസ്, ഷമീർ പി വി,തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ സർഗ്ഗ പരിപാടികളും ഉണ്ടായിരുന്നു.