മദ്റസ പ്രവേശനോത്സവം
മാവൂർ:
പാറമ്മൽ മുഹിമ്മാത്തുൽ മുസ് ലിമീൻ മദ്റസയിൽ പ്രവേശനോത്സവം പ്രസിഡൻ്റ് മരട്ടിരി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ മാവൂർ റെയ്ഞ്ച് പ്രസിഡൻ്റ് കെ.മുഹമ്മദ് ബാഖവി നിർവ്വഹിച്ചു.
വാട്ടർ കൂളർ ഉദ്ഘാടനം മഹല്ല് പ്രസിഡൻ്റ് എൻ.പി അഹമ്മദ് നിർവ്വഹിച്ചു. സദർ മുഅല്ലിം ഒ.പി അഷ്റഫ് മൗലവി,
വാർഡ് മെമ്പർ എം.പി അബ്ദുൽ കരീം, പി എം അഹമ്മദ് കുട്ടി, പുനത്തിൽ ഉമർ മാസ്റ്റർ
സംസാരിച്ചു.സെക്രട്ടറി TM റഷീദ് സ്വാഗതവും
പൊയിലിൽ റഫീഖുള്ള നന്ദിയും പറഞ്ഞു.