Peruvayal News

Peruvayal News

മലപ്പുറത്ത് ഭാര്യയെയും മകളേയും വാഹനത്തിൽ തീ കൊളുത്തി കൊന്ന്, ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.


മലപ്പുറത്ത് ഭാര്യയെയും മകളേയും വാഹനത്തിൽ തീ കൊളുത്തി കൊന്ന്, ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. 

മലപ്പുറം: 
മലപ്പുറം പാണ്ടിക്കാട്ട് ഒരു കുടുംബത്തിലെ രണ്ട് പേരെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി.
പാണ്ടിക്കാട് പലയന്തോള്‍ മുഹമ്മദ്‌ ഭാര്യ ജാസ്മിന്‍ എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയേയും മകളേയും തീകൊളുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭര്‍ത്താവ് തീ കൊളുത്തി കിണറ്റില്‍ ചാടിയെന്നാണ് നിഗമനം. ഭാര്യയുടെ തറവാട് വീട്ടിന് സമീപത്ത് വച്ച്‌ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

കാസ‍ര്‍​ഗോഡ് ആണ് മുഹമ്മദ് ജോലി ചെയ്യുന്നതെന്നും ഇന്നു രാവിലെ ഇവിടെ എത്തിയ ഇയാള്‍ ഭാര്യയേയും മക്കളേയും അടുത്തുള്ള റബ്ബര്‍ തോട്ടത്തിന് സമീപത്തേക്ക് ഫോണ്‍ ചെയ്തു വിളിച്ചു വരുത്തുകയുമായിരുന്നുവെന്നാണ് വിവരം. ഇവിടെ വച്ച്‌ മുഹമ്മദും ഭാര്യയും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഭാര്യയേയും രണ്ടു മക്കളേയും വണ്ടിയില്‍ കേറ്റി ഇയാള്‍ ലോക്ക് ചെയ്തു. ഈ സമയത്ത് ജാസ്മിൻ്റെ സഹോദരിമാ‍ര്‍ ബഹളം കേട്ട് സ്ഥലത്തേക്ക് എത്തി. മുഹമ്മദ് വാഹനത്തിന് തീകൊളുത്തിയ കണ്ട സഹോദരിമാരില്‍ ഒരാള്‍ രണ്ടു കുട്ടികളില്‍ ഒരാളെ വലിച്ചു പുറത്തേക്കിട്ടു. എന്നാല്‍ ഈ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

വാഹനം കത്തിക്കാന്‍ മുഹമ്മദ് സ്ഫോടക വസ്തുക്കള്‍ ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് വിവരം. അഞ്ചും, പതിനൊന്നും വയസ്സുള്ള രണ്ട് കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇതു കൂടാതെ മറ്റൊരു പെണ്‍കുട്ടിയും ഇവർക്ക് ഉണ്ടെങ്കിലും സംഭവസമയത്ത് ഈ കുട്ടി സ്ഥലത്തുണ്ടായിരുന്നില്ല. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വെള്ളമൊഴിച്ച്‌ തീകെടുത്താന്‍ നോക്കിയെങ്കിലും പെട്ടെന്ന് വാഹനത്തില്‍ നിന്നും വീണ്ടും സ്ഫോടനം ഉണ്ടായി ഇതോടെ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം സാധിക്കാത്ത സ്ഥിതിയാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥ‍ര്‍സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ഇതിനോടകം അരമണിക്കൂറോളം ജാസ്മിനും മകളും അടങ്ങിയ വാഹനം നിന്നു കത്തി. വാഹനം കത്തിച്ച ഉടനെ തന്നെ സ്വയം തീകൊളുത്തിയ മുഹമ്മദ് ഓടി അടുത്തുള്ള കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.
Don't Miss
© all rights reserved and made with by pkv24live