എം.എസ്.എഫ് സ്റ്റുഡൻ്റ്സ് കോൺഫ്രൻസ് നാളെ
പെരുവയൽ :
വെളിച്ചത്തിൻ്റെ വെളിച്ചം തേടാം സ്വത്വത്തെ പ്രകാശിപ്പിക്കാം എന്ന പ്രമേയത്തിൽ എം.എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ 'റാന്തൽ 'കാമ്പയിനിൻ്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം എം.എസ്.എഫ് സ്റ്റുഡൻൻ്റ്സ് കോൺഫ്രൻസ് നാളെ രാവിലെ 9 മണി മുതൽ കുറ്റിക്കാട്ടൂർ യമാനിയ്യ ഓഡിറ്റോറിയത്തിൽ നടക്കും .
മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി
ഇ ടി മുഹമ്മദ് ബഷീർ,
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
പി.കെ ഫിറോസ്,
ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട്
യു.സി രാമൻ,
എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്
പി.കെ നവാസ്,
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്
മിസ്ഹബ് കീഴരിയൂർ,
പ്രശസ്ത പ്രവർത്തകൻ
നിഷാദ് റാവുത്തർ,
ശുഹൈബുൽ ഹൈതമി,
ഫാത്തിമ തഹ്ലിയ തുടങ്ങിയ പ്രമുഖർ സ്റ്റുഡൻ്റ്സ് കോൺഫ്രൻസിനെ അഭി സംബോധന ചെയ്യും.