ബസ്സുകളുടെ ചില്ല് പൊട്ടിച്ച കേസ്: ഒരാൾകൂടി അറസ്റ്റിൽ
മാവൂർ:
താത്തൂർ ഭാഗത്ത് വെച്ച് കഴിഞ്ഞ ഏപ്രിൽ രണ്ടിന് രാത്രി അവസാന ട്രിപ്പ് യാത്രക്കാരുമായി പോകുകയായിരുന്ന ഫയാസ് ബസ്സിന്റെ ചില്ല് എറിഞ്ഞു തകർത്ത കേസ്സിലെ ഒരാൾകൂടി അറസ്റ്റിൽ. മുക്കം അഗസ്ത്യമുഴി താഴക്കോട് സ്വദേശി അശ്വിൻ എം. ( 23 ) എന്നയാളെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സിൽ അഹമ്മദ് ബിൻഷാദ് എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്