അംഗനവാടികൾക്കുള്ള കുഞ്ഞു കസേരകൾ വിതരണം ചെയ്തു.
മാവൂർ:
മാവൂർ ഗ്രാമപഞ്ചായത്തിലെ 28 അംഗനവാടികൾക്കുള്ള ബേബി ചെയറുകൾ വിതരണം ചെയ്തു.
നോൺ റോഡ് അസറ്റ്സ് ഫണ്ട് പ്രകാരം 1,27,925 രൂപ ചിലവഴിച്ചാണ് അംഗൻവാടികൾക്ക് ആവശ്യമായ
കുഞ്ഞു കസേരകൾ വാങ്ങിയത്.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശുഭ ഷൈലേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ടി.ടി ഖാദർ, എം പി കരീം, ഗീതാമണി ,പഞ്ചായത്ത് സെക്രട്ടറി ബ്രിജേഷ് ,അംഗനവാടി വർക്കർമാർ എന്നിവർ സംബന്ധിച്ചു.
ഐസിഡിഎസ് സൂപ്പർവൈസർ
ബിനി പി. വർഗ്ഗീസ് സ്വാഗതവും
9 വാർഡ് മെമ്പറും അംഗൻവാടി വർക്കറുമായ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.