സ്കൂട്ടറിൽ സഞ്ചരിച്ച സെക്യൂരിറ്റി ജീവനക്കാരനെ കാട്ടുപന്നി ആക്രമിച്ചു.
മാവൂർ:
ജോലിസ്ഥലത്തേക്ക്
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ
കാട്ടുപന്നി വീഴ്ത്തി പരിക്കേൽപ്പിച്ചു.
മാവൂർ കണിയാത്ത് പടിഞ്ഞാറെ കണ്ടിയിൽ താമസിക്കുന്ന ജയകുമാർ ( 40) നെയാണ് ഇന്നലെ പുലർച്ചെ അഞ്ചര മണിയോടെ പന്നി ആക്രമിച്ചത്.
എൻ.ഐ.ടിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ജയകുമാർ.
കുതിരാടം ഹെയർപിൻ വളവിനു തൊട്ടുമുമ്പ് റോഡിന് കുറുകെ വന്ന പന്നി വാഹനം ഇടിച്ച് വീഴ്ത്തുത്തുകയായിരുന്നു.
ഒരു വശത്ത് താഴ്ചയുള്ള റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
വീഴ്ചയിൽ ജയകുമാറിന് വലത്കാലിൻ്റെ മുട്ടിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.
ഇടത് കാൽമുട്ടിനും ഇടതു കൈക്കും വിരലുകൾക്കും മുറിവേൽക്കുകയും ചെയ്തിട്ടുണ്ട് ..
പരിക്കേറ്റ ജയകുമാർ കെഎംസിടി ആശുപത്രിയിൽ ചികിത്സ തേടി.
മാവൂരിൽ സമീപകാലത്തായി
പന്നിയുടെ ആക്രമണത്തിന് ഇരയാകുന്ന 3 മത്തെ വ്യക്തിയാണ്
ജയകുമാർ .
മാസങ്ങൾക്കുമുമ്പ്
പൈപ്പ് ലൈൻ റോഡിലൂടെ ബൈക്കിൽ
സഞ്ചരിച്ചിരുന്ന ആളെയും പന്നി ആക്രമിച്ചിരുന്നു.
സമീപകാലത്തായി മാവൂരിൽ
പന്നികളുടെ ആക്രമം വർദ്ധിക്കുന്നതായി വ്യാപക പരാതിയുണ്ട്.