മാവൂരിൽ എസ്.പി സി അവധിക്കാല ക്യാമ്പ് തുടങ്ങി.
മാവൂർ:
മാവൂർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ എസ്.പി സി അവധിക്കാല ക്യാമ്പ് ആരംഭിച്ചു.
ക്യാമ്പ് പോലീസ് കൺട്രോൾ റൂം എ സി പി കുഞ്ഞിമൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ കാഡറ്റുകൾക്കായി ജലനടത്തം, ജലസഭ, ശുഭയാത്ര തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് എൻ സുരേഷ് അധ്യഷത വഹിച്ചു. വാർഡ് മെമ്പർ മോഹൻദാസ്, മാവൂർ പോലീസ് സ്റ്റേഷൻ സി ഐ വിനോദൻ കെ , എസ് ആർ ജി കൺവീനർ ലേഖ എ എന്നിവർ ആശംസകൾ പറഞ്ഞു. കമ്യൂണിറ്റി പോലീസ് ഓഫീസർ റംലത്ത്. കെ കെ സ്വാഗതവും, എസ്. പി.സി. പി ടി.എ പ്രസിഡന്റ് സുനിൽ കുമാർ നന്ദിയും പറഞ്ഞു. മാവൂർ സ്റ്റേഷനിലെ വേണുഗോപാൽ, വിജിഷ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.