സംഗീതം പെയ്തിറങ്ങി ഹാപ്പി ഫെസ്റ്റ് സമാപിച്ചു.
കൂളിമാട് :
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂളിമാട് യൂണിറ്റ് നടത്തിയ ഹാപ്പി ഫെസ്റ്റ് - 2022 പ്രമുഖ തെരുവ് ഗായകരായ അലവി പൊന്നാട്, ബാബു ഭായ് കോഴിക്കോട് എന്നിവരുടെ സംഗീത സായാഹ്നത്തോടെ സമാപിച്ചു.
അക്ഷര കൂളിമാടുമായി ചേർന്ന് നടത്തിയ സംഗീത പെയ്ത്ത് പരിപാടി കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി ഉത്ഘാടനം ചെയ്തു.
രണ്ടു മാസം നീണ്ടു നിന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള നറുക്കെടുപ്പിലെ വിജയി കൾക്കുള്ള സമ്മാന വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. ടി.വി.ഷാഫി മാസ്റ്റർ അധ്യക്ഷനായി. ഗായകർക്ക് വാർഡ് മെംബർ കെ.എ.റഫീഖ് ഉപഹാരം നല്കി.
കെ.വി.വി.എ സ് യൂണിറ്റ് പ്രസിഡണ്ട് സി.എച് അഹമ്മദ് കുട്ടി, സെക്രട്ടരി കെ.ടി.എ. നാസർ, വൈ.പ്രസിഡണ്ടുമാരായ ഫഹദ് പാഴൂർ, അമീൻ പറയങ്ങാട്, അക്ഷര പ്രസിഡണ്ട് ഇ. മുജീബ്, സെക്രട്ടരി ഇ. കുഞ്ഞോയി , ഇ.കെ.നസീർ , ടി.വി. ബശീർ , ഫിറോസ് ഓർക്കിഡ്, അശ്റഫ് മാവൂർ, അലി ഇറക്കോട്, ടി.സഫറുള്ള,സഫ് വാൻ, ബാബു അരയങ്കോട്, അസീസ് പാഴൂർ തുടങ്ങിയവർ സംബന്ധിച്ചു.