പൈപ്പ് ലൈൻ റസിഡൻസ് അസോസിയേഷൻ പന്ത്രണ്ടാമത് വാർഷികാഘോഷം കടോടി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
ജന ഹൃദയങ്ങളിൽ നിന്ന് അന്യം നിന്നു പോകുന്ന സ്നേഹവും സാഹോദര്യവും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട മാവൂരിലെ ആദ്യത്തെ റസിഡൻസ് അസോസിയേഷൻ പന്ത്രണ്ടാമത് വാർഷികാഘോഷം അനിൽകുമാർ നഗർ (പൈപ്പ് ലൈൻ കടോടി ഓഡിറ്റോറിയത്തിൽ) വെച്ച് ആഘോഷപൂർവ്വം നടന്നു.. പ്രസ്തുത പരിപാടി പ്രശസ്ത പിന്നണിഗായിക ആര്യ മോഹൻദാസ് ( കൈരളി ചാനൽ ഫെയിം) മുഖ്യഅതിഥിയായി സംഗീത വിരുന്നൊരുക്കി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജയ്നി സുനിൽ അധ്യക്ഷതവഹിച്ച് സംസാരിച്ചു. സെക്രട്ടറി രവി പുനത്തിൽ സ്വാഗതം പറഞ്ഞു.
മാവൂർ സർക്കിൾ ഇൻസ്പെക്ടർ വിനോദൻ കെ വിശിഷ്ടാതിഥിയായി സംസാരിച്ചു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ജയശ്രീ ദിവ്യ പ്രകാശ് (വൈസ്.പ്രസിഡന്റ് മാവൂർ പഞ്ചായത്ത് ) വാസന്തി വിജയൻ ( 11 വാർഡ് മെമ്പർ ) ഫാദർ.മാത്യു.എം.ഡി
(വികാരി ലിറ്റിൽ ഫ്ലവർ ചർച്ച്) സിസ്റ്റർ മരിയ (വിമലാലയം കോൺവെന്റ്)
ബിനീഷ് തുവ്വക്കാട് ( മുൻ പ്രസിഡന്റ് മൈത്രി റസിഡൻസ് അസോസിയേഷൻ ) എന്നിവർ സംസാരിച്ചു. വൈസ്.പ്രസിഡന്റ് സക്കറിയ ഇത്തി പറമ്പിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു..