കലാലീഗ് ‘കൊട്ടും പാട്ടും' നാടിന് ആവേശമായി
കുന്ദമംഗലം : പെരുന്നാൾ ദിനത്തിൽ കലാ ലീഗ് സംഘടിപ്പിച്ച കൊട്ടും പാട്ടും
സംഗീത വിരുന്ന് മുൻ എം എൽ എ യൂ സി രാമൻ ഉദ്‌ഘാടനം ചെയ്തു .
അലാവുദ്ധീൻ പാലക്കൽ അധ്യക്ഷനായി . ഖാലിദ് കിളിമുണ്ട ഈദ് സന്ദേശം നൽകി .കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് തൽഹത്ത് കുന്ദമംഗലം മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം കേളികേരള കർമ്മശ്രേഷ്‌ഠ കലാരത്‌ന
പുരസ്‌കാര പ്രഖ്യപനം നിർവഹിച്ചു .കലാലീഗ് എംബ്ലത്തിന്റെ രേഖാ ചിത്രം വരച്ച്
ശ്രദ്ധ നേടിയ റിദ നസ്മിൻ ,
റിഷ ജെമിൻ എന്നീ കുട്ടികൾക്കുള്ള അവാർഡ് വിതരണം കെ കെ മുഹമ്മദ് നിർവഹിച്ചു
ഒ ഉസൈൻ ,ഫാത്തിമ ജെസ്‌ലിൻ,
പി .കൗലത്ത് , കെ കെ സി നൗഷാദ്, ഒ സലിം ,ഷമീൽ കെ കെ ,ഷാജി പുൽകുന്നുമ്മൽ ,കെ വി കുഞ്ഞാതു, ടി കെ അബ്ദുല്ലക്കോയ ,സിസി ജോൺ ,ഖമറുദ്ധീൻ എരഞ്ഞോളി, മുനീർ പി കെ ,രവിതെറ്റത് ,ബൈജിഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു
ഷമീം കെ സ്വാഗതവും എ സി അസീസ് നദിയും പറഞ്ഞു .
തുടർന്ന് നിരവധി കലാകാരൻമാർ അണിനിരന്ന ഗാനമേളയും അരങ്ങേറി