പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ നാല്പതാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
2022 മെയ് 8 ഞായറാഴ്ച രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ നടത്തപ്പെടുന്നു. യാത്രയയപ്പ് സമ്മേളനം 4.30 PM ന് വനം വകുപ്പ് മന്ത്രി ശ്രീ.എ കെ ശശീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു ചടങ്ങിൽ ബഹു. പാർലമെൻറ് മെമ്പർ എം കെ രാഘവൻ മുഖ്യാതിഥിയായിരിക്കും.വിരമിക്കുന്ന അധ്യാപകരെ ആദരിക്കുന്നത് ബഹു.താമരശ്ശേരി ഡിഇഒയുടെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന ബൈജു സി അവർകൾ ആണ്. രാവിലെ 10 മണിക്ക് സ്കൂളിലെ വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും തുടർന്ന് രാത്രി 9.30 ന് കോഴിക്കോട് നാന്തല കൂട്ടം അവതരിപ്പിക്കുന്ന വാമൊഴി ചിന്ത് നാടൻ പാട്ടുകൾ ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാവരെയും ഹൃദയപൂർവ്വം പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.