Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്തും പെരുവയൽ പഞ്ചായത്തും അതിർത്തി പങ്കിടുന്ന ആനകുഴിക്കര തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

പെരുമണ്ണ ഗ്രാമ പഞ്ചായത്തും പെരുവയൽ പഞ്ചായത്തും അതിർത്തി പങ്കിടുന്ന പുവ്വാട്ടുപറമ്പ-ആനകുഴിക്കര തോടിന്റെ മഹാത്മാഗാന്ധി NREGS ലൂടെ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
പെരുവയൽ പഞ്ചായത്തിലെ പുവ്വട്ടുപറമ്പ അങ്ങാടിക്ക് പിറക് വശത്തുകൂടി ഒഴുക്കുന്ന ഈ തോടിൽ അശ്രദ്ധമായി വലിച്ചെറിഞ്ഞ വളരെയധികം പ്ലാസ്റ്റിക്‌ വേസ്റ്റുകൾ കുമിഞ്ഞു കൂടിയത് കാരണം ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു.ഇതിനു കാരണക്കാരായ സാമൂഹ്യ വിരുദ്ധർക്ക് പെരുവയൽ പഞ്ചായത്തിന്റെ സഹകരണത്തോടെ മുന്നറിയിപ്പ് നൽകുന്നതിനും പെരുമണ്ണ പഞ്ചായത്തിലേക്ക് തിരിയുന്ന ഭാഗങ്ങളിൽ  നെറ്റ് ഉപയോഗിച്ച് പ്ളാസ്റ്റിക് വേസ്റ്റുകൾ തടയാൻ സംവിധാനം ഒരുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിച്ചു.
Don't Miss
© all rights reserved and made with by pkv24live