പ്രതിഷേധിച്ചു
പുവ്വാട്ട്പറമ്പ്-
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലവർദ്ധനവിനെ തിരെ ഗ്യാസ് സിലിണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.ചടങ്ങ് ഡി.സി.സി.മെമ്പർ സി.യം. സദാശിവൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് രവികുമാർ പനോളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണൻ ,വാർഡ് മെമ്പർമാരായ വിനോദ് എളവന, പ്രീതി അമ്പാഴക്കുഴി, യം.രാജേഷ്, മിൽക് സൊസൈറ്റി പ്രസിഡണ്ട് വിനോദ് കളത്തിങ്ങൽ, എൻ.കെ.മുനീർ, ടി.കെ.രാധാകൃഷ്ണൻ ,എ.വി.പുഷ്പാകരൻ, കെ.പി.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.സതീഷ് പെരിങ്ങൊളം സ്വാഗതവും ബാബു കായലം നന്ദിയും പറഞ്ഞു.