Peruvayal News

Peruvayal News

പെരുമണ്ണ മുണ്ടുപാലം കിണർ കെട്ടുമ്പോൾ മണ്ണ് ഇടിഞ്ഞു വീണു: ഒരാൾ കിണറിന്റെ അടിയിൽ പെട്ടു

പെരുമണ്ണ മുണ്ടുപാലം കിണർ കെട്ടുമ്പോൾ മണ്ണ് ഇടിഞ്ഞു വീണു: ഒരാൾ കിണറിന്റെ അടിയിൽ പെട്ടു

പെരുമണ്ണ: 
പെരുമണ്ണ മാര്‍ച്ചാലില്‍ അംഗനവാടിക്ക് സമീപം കിണര്‍ കെട്ടുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണു, പണിക്ക് വന്ന ഒരാൾ കിണറിന്റെ അടിയില്‍ പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്ത് മണ്ണ് കുതിർന്നതിനാൽ കിണറിന് സമീപത്തെ മണ്ണ് ഇടിഞ്ഞു കിണറിലേക്ക് വീഴുക ആയിരുന്നു. ആ സമയം കിണറിൽ ഉണ്ടായിരുന്ന ഇതര സംസ്ഥന തൊഴിലാളിയാണ് മണ്ണിന്‌ അടിയില്‍ പെട്ടതെന്ന് കൂടെ ഉണ്ടായിരുന്ന മറ്റ് 2 തൊഴിലാളികൾ പറഞ്ഞു. 
 ചളിയും വെള്ളവും കാരണം മണ്ണില്‍ അകപ്പെട്ട ആളെ കണ്ടെത്താൻ ആയിട്ടില്ല. രണ്ടോളം അഗ്നിശമനസേന യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് 
 രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
Don't Miss
© all rights reserved and made with by pkv24live