പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
അടുപ്പ് കൂട്ടി സമരം നടത്തി
പെരുമണ്ണ : പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനും, പാചകവാതക വിലവർദ്ധനവിന് എതിരെയും അടുപ്പ്കൂട്ടി പ്രതിഷേധസമരം നടത്തി. മഹിളകോൺഗ്രസ് ജില്ലാ സെക്രട്ടറി സുഭിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയതു.
മൊയ്‌തീൻ മാസ്റ്റർ, ദിനേശ് പെരുമണ്ണ, എം. എ. പ്രഭാകരൻ, എ. പി. പീതംബരൻ, കെ സി. രാജേഷ്, മുജീബ് പുനത്തിൽ,ഷാഹിന,ഉഷനാരായണൻ, കെ.എം കൃഷ്ണൻകുട്ടി, പി.ഗൗരിശങ്കർ,കെ.ബാലൻ, രമ്യ തട്ടാരിൽ,പ്രഭാവതി. എം. കെ., ബിൽസി. ടി പി.,രാധാകൃഷ്ണൻ പി. എം എന്നിവർ സംസാരിച്ചു.