മദ്റസത്തുൽ ഫാറൂഖിയ്യയുടെയും ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും കെട്ടിടം ഉദ്ഘാടനം ചെയ്തു.
കുറ്റിക്കാട്ടൂർ:
പൈങ്ങോട്ടുപുറം ഈസ്റ്റ് ഫാറൂഖ് ജുമാ മസ്ജിദിൻ്റെ കീഴിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന
മദ്രസത്തുൽ ഫാറൂഖിയ്യക്ക് വേണ്ടി 45 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മദ്രസ കെട്ടിടത്തിൻ്റെ
ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും
ഫാറൂഖിയ്യ
ഷോപ്പിംഗ് കോംപ്ലക്സിൻ്റെഉദ്ഘാടനം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും നിർവ്വഹിച്ചു.
രാവിലെ കിഴക്കയിൽ ബീരാൻ കോയ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
എൻ.പി കോയ ഹാജി അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനചടങ്ങിൽ
സ്വാഗത സംഘം കൺവീനർ ഫൈസൽ കിഴക്കയിൽ റിപോർട്ട് അവതരിപ്പിച്ചു.
മദ്റസ കെട്ടിടത്തിൻ്റെ
താക്കോൽ
നിർമ്മാണ കമ്മറ്റി ചെയർമാൻ
അബ്ദുൽ ഗഫൂർ എൻ.പി
ഫാറൂഖ് ജുമാ മസ്ജിദ് ജന.സിക്രട്ടറി
വി.അബൂബക്കർ ഹാജിക്ക് കൈമാറി
17 വർഷക്കാലം ഫാറൂഖ് ജുമാ മസ്ജിദ് ഇമാമും മദ്റസത്തുൽ ഫാറൂഖിയ്യ സ്വദർ മുഅല്ലിമുമായി സേവനമനുഷ്ഠിച്ച പി.മൊയ്തീൻ കുട്ടി വഹബിയെയും, സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, നിർമ്മാണ പ്രവൃത്തി കരാറുകാരെയും ചടങ്ങിൽ ആദരിച്ചു
എം.പി അഹമ്മദ്
അബ്ദുള്ള ഇബ്രാഹിം പി.എ
കെ.പി.കോയ ഹാജി ,എൻ.കെ ജാഫർ ഹാജി ,
പേങ്കാട്ടിൽ അഹമ്മദ് ഹാജി,
ഇ.എം കോയ ഹാജി , ടി.പി സുബൈർ മാസ്റ്റർ ,എൻ.കെ യുസഫ് ഹാജി
കോരാടത്ത് മരക്കാർ ഹാജി,
ഇ.കെ ഹംസ ഹാജി
ഉമ്മർകോയ ഹാജി കലങ്ങോട്ട്,
കെ.എം അഹമ്മദ്, അറോത്ത് സലീം ഹാജി,
പേരാട്ട് കോയ ഹാജി,
എ.ടി ബഷീർ ഹാജി ,പി .വി മുഹമ്മദ് ഹാജി
മുഹമ്മദ് വി.എം.എസ്,
നാസർ
എരഞ്ഞോളി,
പി. ബാവഹാജി,
പി.സാദിഖ് മുസ്ലിയാർ,
പി.മൊയ്തീൻ കുട്ടി വഹബി,
തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു
സ്വാഗത സംഘം ജന. കൺവീനർ കോയട്ടി വെള്ളക്കാട്ട് സ്വാഗതവും ഫാറൂഖ് ജുമാ മസ്ജിദ് ട്രഷറർ
ഖാലിദ്. വി നന്ദിയും പറഞ്ഞു.