കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ പാചക വാതക , ഡീസൽ പെട്രോൾ വിലവർദ്ധവിനെതിരെ ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കെട്ടാങ്ങൽ അങ്ങാടിയിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി.
ധർണ ഡി.സി.സി. ജനറൽ സെക്രട്ടരി ദിനേശ് പെരുമണ്ണ ഉൽഘാടനം ചെയ്തു. ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. കെ.എ.ഖാദർ മാസ്റ്റർ ,എൻ.പി.ഹംസ മാസ്റ്റർ, എൻ.എം.ഹുസ്സയിൽ , എം.കെ.അജീഷ്, കെ.സി. ഇസ്മാലുട്ടി, ടി.ടി. മൊയ്തീൻ കോയ, എൻ.പി. ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ടി. വേലായുധൻ നന്ദി പറഞ്ഞു.