Peruvayal News

Peruvayal News

കൂളിമാട് കടവിലെ പാലത്തിൻ്റെ ബീമുകളുടെ തകർച്ചയെ തുടർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

നിർമ്മാണം പുരോഗമിക്കുന്ന കൂളിമാട് കടവിലെ പാലത്തിൻ്റെ ബീമുകളുടെ തകർച്ചയെ തുടർന്ന് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. 
കൂളിമാട് അങ്ങാടിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുസ്ലിം ലീഗും പ്രതിഷേധ സമരങ്ങൾ നടത്തിയത്
തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തേക്കെത്തുന്ന തൂണുകൾക്കു മുകളിലെ ബീമുകളാണ് തകർന്നു വീണത്.
കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കി കൈകാര്യം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായിരുന്നത്.


ഇത് ജീവനക്കാരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്.

യൂത്ത് കോൺഗ്രസ് ആണ് ആദ്യം പ്രതിഷേധവുമായി രംഗത്ത് എത്തിയത്



 യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പാലത്തിലേക്ക് മാർച്ചും മന്ത്രി മുഹമ്മദ് റിയാസിൻ്റെ കോലം കത്തിച്ചും ആണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
 . കുളിമാട് അങ്ങാടിയിൽ നിന്ന് തുടങ്ങിയ മാർച്ച് പാലത്തിന് സമീപം പോലിസ് തടഞ്ഞു.

 മാർച്ച്  യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുജിത്ത് കാഞ്ഞോളി ഉദ്ഘാടനം ചെയ്തു  ഹർഷൽ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.. കുറ്റക്കാരെ മാത്യകാപരമായി ശിക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഫഹദ് പാഴൂർ,ടി വി - ഷാഫി മാസ്റ്റർ, വിശ്വൻ വെള്ളലശ്ശേരി, ഒ.പി -അബ്ദുർ സമദ്, ജിനിഷ് കുറ്റിക്കാട്ടൂർ, രാഹുൽ മനതാരത്ത് എന്നിവർ സംസാരിച്ചു. സജി മാവൂർ ,സജി -പി എച്ച് ഇ ഡി, ദിലിപ് -സി, 'ഇ പി -ഫൈജാസ്., കെ ടിമുഷറഫ് എന്നിവർ നേതൃത്വം നൽകി.


കൂളിമാട് പാലത്തിന്റെ ബീം തകർച്ചയിൽ സമഗ്ര അന്വേഷണം വേണം മുസ്ലിം ലീഗും ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നടത്തിയ പ്രകടനത്തിൽ
. എൻ എം ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, കെ.എ. റഫീഖ് , റഈസ് താത്തൂർ, സജീർ മാസ്റ്റർ പാഴൂർ, ടി. സഫറുള്ള, സി.എ. അലി, വി.എ.മജീദ്, സി. യാസീൻ എന്നിവർ  നേതൃത്വം നല്കി.
Don't Miss
© all rights reserved and made with by pkv24live