പെരുമണ്ണ പഞ്ചായത്തിന് മുന്നിൽ കളിക്കളം ഒരുക്കി യൂത്ത് കോൺഗ്രസ്
പെരുമണ്ണ :
പെരുമണ്ണയില്‍ കളിസ്ഥലം നിര്‍മ്മിക്കാനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാകാതെ പോയതില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ കളികളമൊരുക്കി ഗോളടിച്ചു. പ്രതിഷേധിച്ചു.
പെരുമണ്ണ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സിപിഎം നേതാക്കളുടെ വിഭാഗിയത കാരണം മുടങ്ങി പോകുന്നത് യുവജനങ്ങളോട് ചെയ്യുന്ന കടുത്ത വെല്ലുവിളിയാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ.പി പീതാംബരൻ പറഞ്ഞു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം യൂത്ത് കോൺഗ്രസ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാഗീഷ് എം.കെ അധ്യക്ഷത വഹിച്ചു.യുവജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഗ്രാമപഞ്ചായത്ത് അനാസ്ഥമൂലം നഷ്ടമായത് എന്ന് യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് എം.എ.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി. രാജേഷ്, മുജീബ് പുനത്തിൽ , വി.ഗൗരി ശങ്കർ പി.എം. രാധ കൃഷ്ണൻ , മുരളി ചെറുകയിൽ
പി .പി മുസാഫിർ
ടി .ടി സുബ്രഹ്മണ്യൻ എം.
ജിബിൻ ദാസ്
എന്നിവർ പ്രസംഗിച്ചു.
ഷാനവാസ് ഇളമന പാടം. രാജീവ് കെ.പി റിയാസ് കെ.ഇ.
സനീഷ്. പി , കപിൽ ദേവ് , ജെറിൽ പി.എം. സഞ്ജു -ടി ,മിഥുൻ മുരളി വി.എം. അബി. എന്നിവർ നേതൃത്വം നൽകി.