ഉത്സവാന്തരീക്ഷത്തിൽ അങ്കണവാടി പ്രവേശനോത്സവം
കുരുന്നുകൾക്ക് ആഘോഷ വിരുന്നൊരുക്കി അങ്കണവാടികളിൽ പ്രവേശനോത്സവം. അങ്കണവാടി പ്രവേശനോത്സവത്തിന്റെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം പുവ്വാട്ട്‌പറമ്പ് കളരിപ്പുറയാൽ അങ്കണവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് പഠനോപകരണ വിതരണം നടത്തി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. അബൂബക്കർ , എൻ. ഷിയോലാൽ , സി.ഡി.പി. ഒ സുബൈദ, ഐ.സി.ഡി. എസ് സൂപ്പർവൈസർ റോസ് മേരി ഡിക്കോസ്റ്റ, കെ.പി.സഫിയ, ജിഷ ടീച്ചർ, എൻ.കെ. റംല, പി.പി.അബ്ദുറഹിമാൻ ഹാജി, പി.പി.മുസ്തഫ പ്രസംഗിച്ചു.
പ്രവേശനോത്സവത്തിന്റെ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുകുളത്തുരിൽ പ്രസിഡണ്ട് എം.കെ. സുഹറാബി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.പി. ഒ സുബൈദ പഠനോപകരണ വിതരണം നടത്തി.
വാർഡ് മെമ്പർമാരായ രാജേഷ് കണ്ടങ്ങൂർ , വിനോദ് എളവന, ഐ.സി.ഡി. എസ് സൂപ്പർവൈസർ റോസ് മേരി ഡിക്കോസ്റ്റ പ്രസംഗിച്ചു.