അംങ്കണവാടി പ്രവേശനോത്സവം
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംങ്കണവാടി പ്രവേശനോത്സവം അറത്തിൽപറമ്പ് അംങ്കണവാടിയിൽ വെച്ച് നടന്നു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമപഞ്ചായത്ത് അംങ്കണവാടി പ്രവേശനോത്സവം അറത്തിൽപറമ്പ് അംങ്കണവാടിയിൽ വെച്ച് നടന്നു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ അധ്യക്ഷത വഹിക്കുകയും ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ ഷമീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ കാപുറത്ത്, നിസരി സി, ഡബ്ലിയു എഫ്.ഐസിഡിഎസ് സൂപ്പർവൈസർ തങ്കമണി, കെ. അഞ്ചു, പി.പി വിജയ കുമർ, ടി. സൈതുട്ടി, നഫീസ ടീച്ചർ, സാലിനി, ഉണ്ണികൃഷ്ണ്ണൻമാസ്റ്റർ, ജലീൽ കെ.ടി, മാലതി വി തുടങ്ങിയവർ പങ്കെടുത്തു.