തെരുവ് നായ ആക്രമണം;
വെള്ളായിക്കോട് ഭീതിയിൽ
പെരുമണ്ണ:
പെരുന്നാൾ ദിനത്തിൽ ഒരു പ്രദേശത്തെ ഭീതിയിലാക്കി തെരുവ് നായയുടെ ആക്രമണം. പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോടാണ് ജനങ്ങളെ പരിഭ്രാന്തരാക്കി തെരുവ് നായകൾ സ്ത്രീകളെയും കുട്ടികളെയുമടക്കം കടിച്ച് കീറിയത്. ഉച്ചക്ക് ശേഷം മാടാരിക്കുഴിയിൽ സബീറിനെയാണ് ആദ്യം ആക്രമിച്ചത്.പിന്നീട് വെള്ളായിക്കോട് മുക്കോരക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് കുഴിയിൽ പറമ്പിൽ ആർഷ എന്ന വിദ്യാർത്ഥിനിയെയും തുടർന്ന് എടത്തൊടികയിൽ ഫാത്തിമയെയും മകൻ സിനാൻ എന്നിവരെയും ആക്രമിച്ച ശേഷം പത്താറക്കൽ ഫജ്നയെയും അയൽപക്കത്തെ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കിഴക്കയിൽ ആഫിൽ ഷെഹീർ എന്ന നാല് വയസ്സ്കാരനെയും ആക്രമിച്ച ശേഷം കർഷകനായ ചക്യാർകുഴിയിൽ രാജേശ്വരനെയും കടിച്ച് കീറുകയായിരുന്നു. ഇതിന്നിടയിൽ ഇട്ട്യാലിക്കുന്നുമ്മൽ അഹമ്മദിൻ്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെയും നടുക്കണ്ടിയിൽ മുഹമ്മദാലിയുടെ വീട്ടിലെ ആടിനെയും കടിച്ചുപരിക്കേൽപ്പിച്ചു. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കാലങ്ങളായി പെരുമണ്ണ, പൊയിൽതാഴം, വെള്ളായിക്കോട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്