സൗഹൃദത്തിന്റെ പെരുന്നാൾ മധുരവുമായി അവരെത്തി.
പെരുമണ്ണ:കലുഷിതമായ അന്തരീക്ഷത്തിൽ ചിലർ മതവിദ്വേഷത്തിന്റെ ചേരിതിരുവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ സൗഹൃദത്തിന്റെ പെരുന്നാൾ മധുരവുമായി പള്ളി ഇമാമും ഭാരവാഹികളും വീടുകൾ സന്ദർശിച്ചു, പെരുമണ്ണ അഞ്ചാം വർഡിലെ ചാമാടത്ത് മസ്ജിദുൽ ഫാറൂഖ് ഇമാം റഹ്മാൻ ഫൈസിയും പള്ളി ഭാരവാഹികളും നാട്ടുകാരുമാണ് പെരുന്നാൾ നിസ്കാര ശേഷം സൗഹൃദ സന്ദേശത്തിന്റെ പുതിയ അദ്ധ്യായം രചിച്ച് ജാതി-മത വേലിക്കെട്ടുകൾ തകർത്ത് നാട്ടിലെ വീടുകളിൽ പെരുന്നാൾ മധുരവുമായി എത്തിയത്.
സൗഹൃദ യാത്രക്ക് മസ്ജിദ് ഇമാം റഹ്മാൻ ഫൈസി മാവൂർ, ഭാരവാഹികളായ കെ.കെ.ആലിക്കുട്ടി, സുബൈർ ചാമാടത്ത്, ഷറഫുദ്ധീൻ, സലീംചാമാടത്ത്, ത്വാഹിർ, കോയ മോൻ,ജമീഷ്.കെ.തുടങ്ങിയവർ നേതൃത്വം നൽകി.