പെരുമണ്ണ : കോഴികോട് ജില്ലാ പഞ്ചായത്ത് 2021 - 22. വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപയും , പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മൂന്നര ലക്ഷം രൂപയും നിക്കി വച്ച് പൂർത്തികരിച്ച പാലാഞ്ചേരി മീത്തൽ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , പി. സൂരേന്ദ്രൻ നിർവ്വഹിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം രാജീവ് പെരുമൺ പുറ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് അംഗം CM ബാബു, സ്റ്റാൻഡിംഗ് കമറ്റി അംഗങ്ങളായ ദീപാ കാമ്പുറത്ത്, MA പ്രതിഷ്, M.ഉണ്ണികൃഷ്ണൻ , PM . കൃഷ്ണൻ ,രവി മങ്ങത്തായ, രാജേഷ് എന്നിവർ ആശംസകൾ നേർന്നു , ദേവദാസൻ . MP .നന്ദി പറഞ്ഞു