ഓഫീസ് കെട്ടിട സമുച്ചയം ഉൽഘാടനം ചെയ്തു.
പെരുമണ്ണ:
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തിപൂർത്തീകരിച്ച പെരുമണ്ണ ഇ എം എസ്സ് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓഫീസ് കെട്ടിട സമുച്ചയം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ അദ്ധ്യക്ഷനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ എം വിമല മുഖ്യാതി ഥികളായി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം എ പ്രതീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത ഗ്രാമ പഞ്ചായത്ത് അംഗം ഷമീർ കെ.കെ. സുഗതകുമാരി ടീച്ചർ വി പി ശ്യാംകുമാർ എം എ പ്രഭാകരൻ വി പി മുഹമ്മദ് മാസ്റ്റർ പ്രദിപ് കുമാർ എ.കെ എന്നിവർ സംസാരിച്ചു പി.ടി എ പ്രസിഡണ്ട് രാമകൃഷണൻ മല്ലിശ്ശേരി സ്വാഗതവും പ്രധാന അധ്യാപകൻ വൽസരാജൻ മാസ്റ്റർ നന്ദിയും പറഞ്ഞു