ദീർഘകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ
മുദ്ര കൂളിമാട് ആദരിച്ചു.
കൂളിമാട്:
ദീർഘകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരായ പി.എ. ആസാദ്, എൻ. ഷംസുദ്ധീൻ ,മജീദ് കൂളിമാട്, എം.സലീം, വി.അബ്ദുല്ല, ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ടി.സി.എ.ജലീൽ എന്നിവരെ "മുദ്ര " കൂളിമാട് ആദരിച്ചു. അഡ്വ: പി.ടി.എ.റഹീം എം എൽ എ പൊന്നാടയണിയിച്ചു. എം ബി ബി എസ് പൂർത്തിയാക്കിയ ഡോ: ഫർഹാനെ ചടങ്ങിൽ അനുമോദിച്ചു. പുതിയ അധ്യയന വർഷ സമ്മാനമായി 350 വിദ്യാർത്ഥികൾക്കുള്ള നോട്ട്ബുക്ക് വിതരണവും ചടങ്ങിൽവെച്ച് നടന്നു. പ്രസിഡണ്ട് എ.എം. അഹ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ ഉദ്ഘാടനം ചെയ്തു. പ്രസാദ് മാസ്റ്റർ, എൻ. ഷംസുദ്ധീൻ , ഇ.പി. സത്യൻ സംസാരിച്ചു.