ആവേശമായി യുവ ജാഗ്രതാ റാലി
പെരുവയൽ :
ഫാസിസം ,ഹിംസാത്മക പ്രതിരോധം ,മതനിരാസം
മത സാഹോദര്യ കേരളത്തിനായ്
എന്ന പ്രമേയത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം യുവ ജാഗ്രത റാലി പുവ്വാട്ട് പറമ്പിൽ നിന്നും തുടങ്ങി കുറ്റിക്കാട്ടുരിൽ സമാപിച്ചു.
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത റാലി ഫാസിസ്റ്റ് ,മാർക്സിസ്റ്റ് ഭരണങ്ങൾക്ക് ശക്തമായ താക്കീതായി മാറി .
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് റാലിയിൽ കണ്ണി ചേർന്നു .
വൈകീട്ട് 7 മണിക്ക് കുറ്റിക്കാട്ടൂരിൽ നടന്ന പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
മത സൗഹാർദ്ധം തകർക്കുന്ന ഒരു ശക്തിയോടും മൃതു സമീപനമില്ലെന്നും കാലങ്ങൾ കൊണ്ട് നേടിയെടുത്ത സ്നേഹവും ശാന്തിയും തകർക്കാൻ വർഗ്ഗീയ ശക്തികൾ കഠിന പ്രയത്നത്തിലാണെന്നും മിസ്ഹബ് കീഴരിയൂർ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തുന്ന കാര്യത്തിൽ ഫാസിസ്റ്റുകളും ഹിംസാത്മക പ്രതിരോധത്തിൻ്റെ വക്താക്കളും തുല്യരാണെന്നും അദ്ധേഹം പറഞ്ഞു.
ഹിംസാത്മക പ്രതിരോധം തീർക്കുന്നവർ മതത്തെ തെറ്റായി മനസിലാക്കിയവരാണ് ,കർമ്മശാസ്ത്ര പരമായ ഒരു പിൻബലവും അതിനില്ല ,സൗഹാർദ്ധപരമായ സംവാധത്തിന് യൂത്ത് ലീഗ് തയ്യാറാണെന്നും ബഹു ഭൂരിപക്ഷം വരുന്ന മതേതര വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചാൽ മാത്രമെ ഫാസിസത്തിൻ്റെ വേരറുക്കാൻ സാധ്യമാകുകയുള്ളൂ എന്നും അദ്ധേഹം പറഞ്ഞു .
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ സൽമാൻ അധ്യക്ഷത വഹിച്ചു.
അഡ്വ. പി.വി മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തി.
കെ.മൂസ മൗലവി ,ഹംസ മാസ്റ്റർ ,
കെ .പി കോയ ,
കെ.എം.എ റഷീദ് ,ഒ.എം നൗഷാദ് ,എ ടി ബഷീർ ,വി .പി മുഹമ്മദ് മാസ്റ്റർ
,ടി പി മുഹമ്മദ് ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,നാഷാദ് പുത്തൂർമഠം ,കെ .പി സൈഫുദ്ധീൻ ,സിറാജുദ്ധീൻ മാസ്റ്റർ മലയമ്മ ,യു.എ ഗഫൂർ ,ടി.പി.എം സാദിഖ് ,മുഹമ്മദ് കോയ കായലം ,അഡ്വ.ജുനൈദ് ,സി .ടി മുഹമ്മദ് ഷരീഫ് ,ഷമീർ പാഴൂർ ,ശാക്കിർ പാറയിൽ ,
അൻസാർ പെരുവയൽ ,സി.എം മുഹാദ് സംസാരിച്ചു.
യൂത്ത് ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതവും ട്രഷറർ സലീം കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
'