സ്വാതന്ത്ര്യ പോരാട്ടത്തിന്റെ കുയിലി പുനരാവിഷ്കരണവുമായി വീരത്തായി
നാടകം 31ന് ടാഗോറിൽ
കോഴിക്കോട് :
ചരിത്ര താളുകളിൽ അടയാളപ്പെടുത്താതെ പോയ സ്വാതന്ത്ര്യ പോരാളികളുടെ കഥ പറയുന്ന 'വീരത്തായി' ഡോക്യൂ ഡ്രാമ മെയ് 31 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ വച്ച് അവതരിപ്പിക്കുന്നു. കൊളോണിയൽ ഭരണകൂടത്തോടും അടിച്ചമർത്തലുകളോടും ജീവൻകൊണ്ട് മറുപടി പറഞ്ഞ കുയിലി എന്ന ധീരവനിതയുടെയും വേലുനാച്ചിയാരുടെയും കഥയാണ് നാടകമായി അവതരിപ്പിക്കുന്നത്. ഫ്ലോട്ടിംഗ് തിയേറ്ററിന് ആഭിമുഖ്യത്തിലാണ് അവതരണം. ബിച്ചൂസ് ചിലങ്കയാണ് നാടകം സംവിധാനം ചെയ്യുന്നത്.
വിത്യസ്തമായ രൂപത്തിലും പ്രായത്തിലുമുള്ള കഥാപാത്രങ്ങളെ വച്ച് കളരിയുടെ പശ്ചാത്തലത്തിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി തെയ്യം, തിറ തുടങ്ങിയ കലകളുടെ സാന്നിധ്യം ഉപയോഗപ്പെടുത്തിയിരിക്കുന്നു. 31 ന് വൈകുന്നേരം 4 മണിക്കും 7 മണിക്കുമായി രണ്ട് പ്രദർശനങ്ങളാണ്j ഉണ്ടാവുകയെന്ന് സംവിധായകന്‍ ബിച്ചൂസ് അറിയിച്ചു. 200 രൂപയുള്ള ടിക്കറ്റ് ലഭിക്കാൻ 9061168578 എന്ന ഈ നമ്പറിൽ ബന്ധപ്പെടുക.
കഴിഞ്ഞ ഒമ്പത് മാസമായി അൾസർ രോഗം അധികമായി നിരന്തരമായി ചികിത്സയില്‍ കഴിയുന്ന നാടക സംവിധായകന്‍ ബിച്ചൂസ് ചിലങ്കയുടെ അതിജീവനത്തിനായാണ് നാടകത്തിലുടെ ലഭിക്കുന്ന പണം ഉപയോഗപ്പെടുത്തുക എന്നും രോഗാവസ്ഥയിൽ തന്നെയാണ് അദ്ദേഹം നാടകം സംവിധാനം ചെയ്തതെന്നും കഴിവതും വേഗം തന്നെ ഓപ്പറേഷൻ ചെയ്യാനുള്ള തുക കണ്ടെത്തുകയാണ് ലക്ഷ്യമെന്നും നാടക സംഘാടകർ അറിയിച്ചു.