പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
ഒൻപതാം വാർഡ് ഗ്രാമസഭ അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിൽ വച്ച് നടന്നു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പതിനാലം പഞ്ചവത്സര പദ്ധതി രൂപി കരണത്തിന്റെ ഭാഗമായി ഒൻപതാം വാർഡ് ഗ്രാമസഭ 21-05-2021-ന് അറത്തിൽ പറമ്പ എ.എം.എൽ.പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സി. ഉഷയുടെ അദ്ധ്യക്ഷതയിൽ വാർഡ് വികസന കൺവീനർ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻമാരായ എം പ്രേമദാസൻ , എം.എ . പ്രതീഷ്, ദീപാ കാമ്പുറത്ത് , വാർഡ് മെമ്പർമാരായ സ്മിത. പി , ഷമീർ.കെ കെ, സക്കീന, വി പി കബിർ എന്നിവരും സംബന്ധിച്ചു. ചടങ്ങിൽ പാലിയേറ്റിവ് പ്രവർത്തനത്തിന് ഒൻപതാം വാർഡിൽ നിന്നും പിരിച്ചെടുത്ത അൻപതിനായിരം രൂപ വാർഡ് വികസന കൺവിനറും അംഗങ്ങളും ചേർന്ന് വാർഡ് മെമ്പർക്ക് കൈമാറി. മൊട്ട കുന്നിൽ പച്ചക്കറി കൃഷി നടത്തി വിജയിപ്പിക്കാൻ കഴിയും എന്ന് തെളിയിച്ച പെരായിക്കോട്ട് ച്ചാലിൽ പത്മിനി എന്നിവരെ ചടങ്ങിൽ ആദരിച്ചു.